krishnan-
കൃഷ്ണൻ

പെരിയ: മുൻ പെരിയ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥനും പെരിയയിലെ കലാ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ സജീവസാന്നിദ്ധ്യവുമായ ടി. കൃഷ്ണൻ തായത്ത് (65) നിര്യാതനായി. സജീവ സി.പി.എം പ്രവർത്തകനായ കൃഷ്ണൻ പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും റെഡ്സ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നാടക നടൻ കൂടിയാണ്.

ഭാര്യ: കെ.വി സുമ. മക്കൾ: സജിൽ കൃഷ്ണൻ, സച്ചിൻ കൃഷ്ണൻ. സഹോദരങ്ങൾ: കല്യാണി കരിഞ്ചാൽ, കുഞ്ഞമ്മ തായത്ത്, നാരായണി കോടോത്ത്, നാരായണൻ തായത്ത്.