പാപ്പിനിശ്ശേരി: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും കൊവിഡ് 19 രോഗമുക്തി നേടിയ ശേഷം മരിച്ച വൃദ്ധന്റെ മൃതദേഹ സംസ്‌കാരം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് പാപ്പിനിശേരി വെസ്റ്റിലെ സമുദായ ശ്മശാനത്തിൽ നടന്നു. നെഗറ്റീവായ ശേഷമാണ് മരണമെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംസ്‌കരിക്കാൻ ബന്ധുക്കളോട് ആരോഗ്യ വകുപ്പ് നിർദേശിക്കുകയായിരുന്നു.
പ്രത്യേക വളണ്ടിയർമാരാണ് സംസ്‌കാരം നടത്തിയത്. പാപ്പിനിശ്ശേരിവെസ്റ്റ് ഇല്ലിപ്പുറം സ്വദേശി രാമാലയത്തിൽ പോരയിൽ കുഞ്ഞിരാമൻ നമ്പ്യാർ (81) ആണ് ശനിയാഴ്ച പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മകളുടെ കൂടെ ഡൽഹിയിലായിരുന്ന അദ്ദേഹം ജൂൺ 14നാണ് കണ്ണൂരിൽ എത്തിയത്.