പാനൂർ: കരിയാട് അർബൻ പി.എച്ച്.സി ഉദ്ഘാടനം നാളെ നടക്കുമെന്ന് പാനൂർ നഗരസഭ അദ്ധ്യക്ഷ ഇ.കെ. സുവർണ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗരസഭയിലെ കരിയാട് പ്രദേശത്തുള്ള പുനത്തിൽ രമേശൻ സൗജന്യമായി നൽകിയ വീടും പറമ്പുമാണ് അർബൻ പി.എച്ച്.സി യായി പ്രവർത്തിക്കുന്നത്. ജില്ലയിലെ അഞ്ചാമത്തെ അർബൻ പി.എച്ച്.സിയാണ് പാനൂരിൽ ഉദ്ഘാടനം ചെയ്യുന്നത്.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പുനത്തിൽ അശോകനെ ആദരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ കെ നാരായണ നായ്ക് മുഖ്യാതിഥിയാവും. വാർത്താ സമ്മേളനത്തിൽ കെ.വി.റംല, ഇ.എ നാസർ, കെ.ടി.കെ. റിയാസ്, കെ.സി. ഹസീന, കെ.എൻ റോഷൻ, പി.കെ. രാജൻ തുടങ്ങിയവരും പങ്കെടുത്തു.