palakkunne-aiims
പാലക്കുന്നിൽ നടന്ന വിളംബര സന്ദേശ സംഗമം

കാസർകോട്: കാസർകോട് എയിംസ് എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂവ്മെൻറ് ഓഫ് ബെറ്റർ കേരള (എം.ബി.കെ.) യുടെ നേതൃത്വത്തിൽ വിളംബര സന്ദേശ സംഗമം നടത്തി. എയിംസ് ജനകീയ ആപ്പ് കൂട്ടായ്മ ജില്ലയിൽ നടത്തുന്ന കാമ്പയിനിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എംബിക്കെ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുന്നിലും, പാലക്കുന്നിലും വിളംബര പ്രചാരണം നടത്തി. കാഞ്ഞങ്ങാട് നടത്തിയ വിളംബര സംഗമം എം.ബി.കെ ജില്ല പ്രസിഡന്റ് സാം ജോസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഖാലിദ് കൊളവയൽ സ്വാഗതവും, സുമേഷ് നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി അഹമ്മദ് കിർമാണി അദ്ധ്യക്ഷത വഹിച്ചു. ഹാഷിം പാക്യാര, അഹമ്മദ് കൊത്തിക്കാൽ, അബ്ദുല്ല എടക്കാവ്, ടി. ദിനേശൻ, ഷംസീർ, ഖാദർ ബെസ്റ്റോ, ഫൈസൽ വടകരമുക്ക്, എ.സി.പി. ഇബ്രാഹിം, ഹുസൈൻ അതിഞ്ഞാൽ, ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. പാലക്കുന്നിൽ നടന്ന പരിപാടി എംബിക്കെ കാസർകോട് എക്സിക്യൂട്ടിവ് മെമ്പർ ഹക്കീം ബേക്കൽ ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി രാഘവൻ ആയംമ്പാറ അദ്ധ്യക്ഷത വഹിക്കുകയും, കെസി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. അഷ്‌റഫ് ഇബ്രാഹിം, ഷെരിഫ് കാപ്പിൽ, പുരുഷു പള്ളം, നാരായണൻ പള്ളം, ഷാഫി അലങ്കാർ എന്നിവർ സംസാരിച്ചു.