കണ്ണൂർ: ജില്ലയിൽ 26 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 14 പേർ വിദേശത്തുനിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
ജൂൺ ഒൻപതിന് ഘാനയിൽ നിന്നെത്തിയ കതിരൂർ സ്വദേശി 53കാരൻ, 12ന് കുവൈറ്റിൽ നിന്നെത്തിയ ചെങ്ങളായി സ്വദേശി 40കാരൻ, 14ന് ഒമാനിൽ നിന്നെത്തിയ ഇരിക്കൂർ സ്വദേശി ഒരു വയസ്സുകാരൻ, 15ന് ഷാർജയിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശി 32കാരൻ, 19ന് ഒമാനിൽ നിന്നെത്തിയ പാപ്പിനിശ്ശേരി സ്വദേശി 36കാരൻ, 23ന് ഷാർജയിൽ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 40കാരൻ, 24ന് ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി 37കാരൻ, 11ന് ഷാർജയിൽ നിന്നെത്തിയ പാനൂർ സ്വദേശി 60കാരൻ, 12ന് അബൂദാബിയിൽ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി 38കാരി, 15ന് ബഹ്‌റൈനിൽ നിന്നെത്തിയ കോളയാട് സ്വദേശി 50കാരൻ, 19ന് കുവൈറ്റിൽ നിന്നെത്തിയ പിണറായി സ്വദേശി 56കാരൻ, 20ന് സൗദി അറേബ്യയിൽ നിന്നെത്തിയ ഇരിട്ടി സ്വദേശി 37കാരൻ, 14ന് കുവൈറ്റിൽ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി 30കാരൻ, 15ന് സൗദി അറേബ്യയിൽ നിന്നെത്തിയ കോളയാട് സ്വദേശി 30കാരൻ എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.
മൂന്നിന് ഉത്തരാഖണ്ഡിൽ നിന്നെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 26കാരൻ, ഏഴിനെത്തിയ കൊളച്ചേരി സ്വദേശി 27കാരി, 20ന് ഗുജറാത്തിൽ നിന്നെത്തിയ പിണറായി സ്വദേശി 64കാരി, റോഡ് മാർഗം എട്ടിന് ചെന്നൈയിൽ നിന്നെത്തിയ കതിരൂർ സ്വദേശി 48കാരി, ബെംഗളൂരുവിൽ നിന്ന് 13നെത്തിയ മട്ടന്നൂർ സ്വദേശികളായ 23കാരൻ, 18കാരൻ, 19നെത്തിയ കാടാച്ചിറ സ്വദേശികളായ 31കാരി, 14കാരൻ, 12കാരി, നാല് വയസുകാരി, 18ന് രാജസ്ഥാനിൽ നിന്നെത്തിയ മൊകേരി സ്വദേശി 40കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. എളയാവൂർ സ്വദേശി 59കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 431 ആയി. ഇവരിൽ 264 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 20911 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 13933 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 12948 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 12178 എണ്ണം നെഗറ്റീവാണ്. 985 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.