കൂത്തുപറമ്പ്: രണ്ട് വാർഡുകൾ ഹോട്ട് സ്‌പോട്ടുകളായതോടെ നഗരസഭയിൽ വീണ്ടും നടപടികൾ ശക്തമാക്കി. കണിയാർകുന്ന്, നരവൂർ മേഖലയിലാണ് നടപടി ശക്തമാക്കിയിട്ടുള്ളത്. കണിയാർകുന്ന്, നരവൂർ മേഖലകളിലെ മൂന്ന് പേർക്കാണ് കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തിയിട്ടുള്ളത്. കണിയാർകുന്നിൽ കുടുംബത്തിലെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ബംഗളൂരിൽ നിന്നെത്തിയ ആളാണ് നരവൂരിലെ രോഗബാധിതൻ.

വീടുകളിൽ ക്വാറന്റൈനിലായിരുന്ന മൂന്നു പേരും ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലാണുള്ളത്. ഇവരുമായി സമ്പർക്കം പുലർത്തിയിരുന്ന ഏതാനും പേരെ നിരീക്ഷണത്തിലുമാക്കിയിട്ടുണ്ട്. കണിയാർകുന്ന്, നരവൂർ മേഖലയിലെ ഏതാനും റോഡുകൾ പൊലീസ് അട ച്ചിരിക്കുകയാണ്. പ്രദേശത്ത് പൊലീസും, ആരോഗ്യ വകുപ്പ് അധികൃതരും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ നഗരസഭയിലെ ഇരുപതോളം പേർക്കാണ് കോവിഡ് ബാധിച്ചിരുന്നത്.