കാഞ്ഞങ്ങാട്: ജ്യേഷ്ഠൻ എസ്.ഐ ആയ സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസറായി അനുജനും. അമ്പലത്തറ പൊലീസ് സ്റ്റേഷനിലാണ് ഈ അപൂർവ്വത. മടിക്കൈ ബങ്കളത്തെ വി. മാധവനാണ് എസ്.ഐ. അനുജൻ പ്രകാശനാണ് മാധവന്റെ കീഴിൽ പൊലീസുകാരനായി ജോലി നോക്കുന്നത്.
ഹൊസ്ദുർഗിൽ സ്‌പെഷൽ ബ്രാഞ്ചിൽ എ.എസ്.ഐ അയിരിക്കവെയാണ് മാധവൻ ഉദ്യോഗക്കയറ്റത്തിലൂടെ അമ്പലത്തറയിൽ പ്രിൻസിപ്പൽ എസ്.ഐ ആയത്. എസ്.ഐ ആയുള്ള ആദ്യത്തെ പോസ്റ്റിംഗാണ് അമ്പലത്തറ സ്റ്റേഷനിലേത്. പ്രകാശൻ സായുധസേനയിലെ സേവന കാലാവധി പൂർത്തിയാക്കിയാണ് ലോക്കൽ പൊലീസിൽ എത്തിയത്. ആദ്യ നിയമനമാകട്ടെ അമ്പലത്തറയിലും. യാദൃച്ഛികമായാണ് സഹോദരങ്ങൾ ഒരേ സ്റ്റേഷനിൽ ജോലിക്കെത്തിയത്. മറ്റൊരു സഹോദരൻ വി. രാജീവനും കാക്കിയുടുപ്പുകാരനാണ്. കണ്ണൂർ സെൻട്രൽ ജയിലിലെ ഹെഡ് വാർഡൻ ആണ് രാജീവൻ. മറ്റൊരു സഹോദരൻ ബാലകൃഷ്ണൻ അരുണാചൽ പ്രദേശിൽ അധ്യാപകനാണ്. സഹോദരി സൗമിനി. ബങ്കളം പള്ളത്തുവയലിലെ കുഞ്ഞിക്കണ്ണന്റെയും കുമ്പയുടെ മക്കളാണ് ഇവർ.