കാഞ്ഞങ്ങാട്: ഓൺലൈൻ ചാരിറ്റി തട്ടിപ്പുകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം. പ്രവാസികളിൽനിന്ന് കാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ ഫണ്ട് സമാഹരിക്കലിനെകുറിച്ച് വിജിലൻസ് എൻഫോഴ്സ്‌മെന്റ് ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റുകളെ കൊണ്ട് അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. മാദ്ധ്യമപ്രവർത്തകൻ സി.കെ നാസർ കാഞ്ഞങ്ങാടാണ് പരാതി നൽകിയിട്ടുള്ളത്. അത്യാസന്ന നിലയിൽ ചികിത്സയിൽ ഉള്ള കുട്ടികളുടെ ദയനീയാവസ്ഥയും കരച്ചിലുമൊക്കെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു 50 ലക്ഷവും 60 ലക്ഷവുമൊക്കെ സമാഹരിക്കുകയാണ് ചെയ്യുന്നത്. കുട്ടികളുടെ ദയനീയത നിറഞ്ഞ ഫോട്ടോ പ്രചരിപ്പിക്കുന്നത് ബാലാവകാശ കമ്മീഷൻ വിലക്കിയിട്ടുണ്ട്. ഇതൊന്നും പാലിക്കുന്നില്ലെന്നാണ് പരാതി.