തളിപ്പറമ്പ്: ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കാത്തതിലും ക്ലാസുകൾ ആരംഭിച്ചിട്ടും വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകങ്ങൾ എത്തിക്കാത്തതിലും പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ നടത്തിയ ഡി.ഇ.ഒ ഓഫീസ് ഉപരോധത്തിൽ ഉന്തും തള്ളും. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം മിനി സിവിൽ സ്റ്റേഷന് മുന്നിൽ എസ്.ഐ പി.സി. സഞ്ജയ് കുമാറിനെ നേതൃത്വത്തിൽ തടഞ്ഞതോടെ പ്രവർത്തകരും പൊ ലീസുമായി ഉന്തുംതള്ളും ഉണ്ടായി. ജില്ലാ ജനറൽ സെക്രട്ടറി ഒ.കെ. ജാസിർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ. ഇർഫാൻ അദ്ധ്യക്ഷനായി. ആസിഫ് ചപ്പാരപ്പടവ്, സിറാജ് കണ്ടക്കൈ, സഫ്വാൻ കുറ്റിക്കോൽ, കെ.വി. ഉമൈർ, ആഷിഖ് പന്നിയൂർ, അജ്മൽ പാറാട്, മുബ്ഷീർ പടപ്പേങ്ങാട്, കെ.പി, ഇർഹാൻ, സി. അമീൻ, മുഹ്സീൻ തുടങ്ങിയവർ സംസാരിച്ചു. റാഷിദ് പന്നിയൂർ സ്വാഗതം പറഞ്ഞു.