പയ്യന്നൂർ: എസ്.എസ്.എൽ.സി. പരീക്ഷയിൽ നഗരസഭാ പരിധിയിലെ സ്കൂളുകൾ 99.57 ശതമാനം വിജയം നേടി. നാല് സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. ഏഴ് സ്കൂളുകളിൽ നിന്നായി 1186 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 1181 പേർ വിജയിച്ചു. മൊത്തം 280 എപ്ലസുകളും ലഭിച്ചു. പയ്യന്നൂർ ഗവ: ബോയ്സ്, ഗേൾസ് സ്കൂളുകൾ, കണ്ടങ്കാളി ഷേണായി സ്മാരക സ്കൂൾ, സെന്റ് മേരീസ് ഗേൾസ് സ്കൂൾ എന്നീ നാല് സ്കൂളുകളാണ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ച് നൂറ് ശതമാനം കൈവരിച്ചത്.
കോറോം ഗവ: സ്കൂളിൽ ഒരു കുട്ടിയും, തായിനേരി എസ്.എ.ബി.ടി.എം. സ്കൂൾ, വെള്ളൂർ ഗവ: സ്കൂൾ എന്നിവിടങ്ങളിൽ രണ്ട് കുട്ടികൾ വീതവുമാണ് പരാജയപ്പെട്ടത്. പയ്യന്നൂർ ഗവ: ബോയ്സിൽ - 80, ഗേൾസിൽ - 56, കണ്ടങ്കാളിയിൽ - 89, സെൻ്റ് മേരീസിൽ - 291 കുട്ടികൾ വീതമാണ് പരീക്ഷ എഴുതിയത്. എല്ലാവരും വിജയിച്ചു.
സെന്റ് മേരീസ് ഗേൾസ് - 108, തായിനേരി എസ്.എ.ബി.ടി.എം- 57, വെള്ളൂർ ഗവ: സ്കൂൾ - 44, കോറോം ഗവ: സ്കൂൾ - 39 കണ്ടങ്കാളി സ്കൂൾ - 16, ഗവ: ഗേൾസ് സ്കൂൾ - 12, ഗവ: ബോയ്സ് സ്കൂൾ - 4 കുട്ടികൾ ഫുൾ ഏ പ്ളസ് നേടി.