കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 19599 വിദ്യാർത്ഥികളിൽ 19326 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതിൽ 10015 പേർ ആൺകുട്ടികളും 9311 പേർ പെൺകുട്ടികളും ആണ്. ജില്ലയിലെ ഗവ. സ്‌കൂളിൽ നിന്നും 10780 പേരും എയ്ഡഡ് സ്‌കൂളിൽ നിന്നും 6603 പേരും അൺ-എയ്ഡഡ് സ്‌കൂളിൽ നിന്നും 1943 പേരുമാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

പരീക്ഷ എഴുതിയവരിൽ 1685 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ പേർ എപ്ലസ് നേടിയത് ഗവ. വിദ്യാാലയത്തിൽ നിന്നാണ്. എ പ്ലസ് നേടിയവരിൽ 929 പേർ ഗവ. സ്‌കൂളിൽ നിന്നും 633 പേർ എയ്ഡഡ് സ്‌കൂളിൽ നിന്നും 123 പേർ അൺഎയ്ഡഡ് സ്‌കൂളിൽ നിന്നുമാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിജയശതമാനം 99.24 ശതമാനവും കാസർകോട് വിദ്യാഭ്യാസ ജില്ലയിലേക്ക് 98.08 ശതമാനവും ആണ്.