മാഹി: ചൊക്ലി പഞ്ചായത്തിനെയും കോഴിക്കോട് ജില്ലയെയും ബന്ധിപ്പിക്കുന്ന മോന്താൽ പാലം തുറന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് അടച്ചിട്ടതായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടു കാരണമാണ് ചർച്ചക്ക് ശേഷം പാലം തുറന്നത്. ബന്ധനകളോടെയാണ് പാലം തുറന്നത്. ഇവിടെ പൊലീസ് ഡ്യൂട്ടിയിലുണ്ടാകും. കൂടാതെ അന്യദേശത്തു നിന്നും വിമാനത്താവളങ്ങളിൽ നിന്നും വരുന്നവരെ ന്യൂമാഹി ചെക്ക് പോസ്റ്റ് വഴിയേ കടത്തിവിടുകയുള്ളൂ