കുറ്റ്യാടി: സി.പി.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച അതിജീവനം കാർഷിക മുന്നേറ്റ പദ്ധതിക്ക് നാരായണിക്കുന്നിൽ തുടക്കമായി. രണ്ട് ഹെക്ടർ സ്ഥലത്ത് വാഴ, കപ്പ,ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, വൻപയർ, ചെറുപയർ, മുതിര, മുത്താറി എന്നിവയാണ് കൃഷി ചെയ്യുന്നത്. സി.പി.ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. ടി.കെ.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി.രാജീവൻ, മണ്ഡലം കമ്മിറ്റി അംഗം കെ.സത്യൻ, ടി.കുമാരൻ, എൻ.കെ. രാഘവൻ, കെ.വി.രാജൻ, ബി.എൽ.ഷിബു രാജ്, കേളോത്ത് സന്ദീപ്, വാച്ചാക്കുനി നാണു എന്നിവർ പ്രസംഗിച്ചു.