ചേളന്നൂർ: ചേളന്നൂർ എട്ടേ രണ്ട്,കുമാരസ്വാമി, മുതുവാട്ടുതാഴം എന്നിവിടങ്ങളിലെ ഓടകൾ പുനർ നിർമ്മിക്കാനും ശുചീകരിക്കാനും യൂത്ത് ക്ലബ്, വായനശാല, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കൊപ്പം ജനപ്രതിനിധികളും പങ്കാളികളായി. എട്ടേ രണ്ട് ബസാർ, ശ്രീനാരായണ മന്ദിരം റോഡ് എന്നിവിടങ്ങളിൽ കെ.കെ.ബ്രദേഴ്‌സ് യൂത്ത് ക്ലബ് പ്രവർത്തകർക്കൊപ്പം വാർഡ് മെമ്പർ വി.എം.ഷാനിയും യൂത്ത് കോ ഓർഡിനേറ്റർ ഒ.ജ്യോതിഷും പങ്കെടുത്തു. നവചേതന വായനശാല മുതുവാട്ടുതാഴം നടത്തിയ ശുചീകരണത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഇസ്മയിൽ, വായനശാല സെക്രട്ടറി സി.പി.ബിജു എന്നിവരും കുമാരസ്വാമിയിൽ കെ.എം.സരള, പുനത്തിൽ താഴം സുജ രമേശ്, ഇച്ചന്നൂർ ഷിനീന മലയിൽ, 9/1 ൽ സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു അനിൽകുമാർ തുടങ്ങിയവരും പങ്കാളികളായി.