m
ക്ഷയരോഗാശുപത്രിയിലേക്കുള്ള മാസ്കുകൾ ജില്ലാ ടി ബി ഓഫീസർ ഡോ.പി പി പ്രമോദിന് അഡ്വ.പി എം നിയാസ് കൈമാറുന്നു

കോഴിക്കോട്: മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ പി. ഉഷാദേവിയുടെ നേതൃത്വത്തിൽ ജില്ലാ ക്ഷയരോഗാശുപത്രിയിൽ സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി എം നിയാസ് ജില്ലാ ഓഫീസർ ഡോ.പി.പി.പ്രമോദിന് മാസ്കുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കോമളവല്ലി നന്ദൻ, മിനിത രമേശ്‌, കെ. ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.