കോഴിക്കോട്: മുൻകരുതലുകൾ ഏർപ്പെടുത്തി വ്യക്തമായ മാർഗനിർദ്ദേശങ്ങളോടെ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കെ. എൻ. എം (മർകസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾ ഇനിയും അനിശ്ചിതമായി അടച്ചിടുന്നത് ശരിയല്ല.
സംസ്ഥാനത്ത് കുടുംബ കലഹങ്ങൾക്കും കൊലയ്ക്കും ആക്കം കൂട്ടുന്ന സംസ്ഥാന സർക്കാറിന്റെ മദ്യനയം അടിയന്തരമായി പുന:പരിശോധിക്കണം. മദ്യലഹരിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ കൊലകൾ അതിഭീകരമാണ്.
ഓൺലൈൻ യോഗം സി പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എം മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എൻ എം അബ്ദുൽ ജലീൽ, കെ. പി സകരിയ്യ, കെ അബൂബക്കർ മൗലവി, കെ. എൽ. പി ഹാരിസ്, അഡ്വ. പി മുഹമ്മദ് ഹനീഫ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, പി. പി ഖാലിദ്, അബ്ദുസ്സലാം പുത്തൂർ, സി അബ്ദുല്ലത്തീഫ് മാസ്റ്റർ, കെ അബ്ദുസ്സലാം മാസ്റ്റർ, സുഹൈൽ സാബിർ, കെ. പി മുഹമ്മദ്, കെ. എ സുബൈർ, ശംസുദ്ദീൻ പാലക്കോട്, ഇസ്മാഈൽ കരിയാട്, കെ പി അബ്ദുറഹ്മാൻ, ഡോ. ജാബിർ അമാനി, ഡോ. ഐ. പി അബ്ദുസ്സലാം, ഖദീജ നർഗീസ്, ഡോ. അൻവർ സാദത്ത്, അലി മദനി മൊറയൂർ, ഡോ. സലീം ചെർപ്പുളശ്ശേരി, ഫാസിൽ ആലുക്കൽ, സല്‍മ അൻവാരിയ്യ, ബി പി എ ഗഫൂർ, റുഖ്‌സാന വാഴക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.