flash

കുറ്റ്യാടി: ശക്തമായ ഇടിമിന്നലിൽ കുണ്ടുതോട് വട്ടപറമ്പിൽ രാജു - വിനിജ ദമ്പതികൾക്കും രണ്ടു മക്കൾക്കും പരിക്കേറ്റു. മകൻ അതുലിന് ( 14) വയറിനാണ് പൊളളലേറ്റത്. മിന്നലിന്റെ ആഘാതത്തിൽ വിനിജയും മകൾ അതുല്യയും തെറിച്ചുവീണു. ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർഡ് അംഗം ജോസഫ് കാഞ്ഞിരത്തിങ്കൽ സ്ഥലം സന്ദർശിച്ചു.