wall

കുറ്റ്യാടി: മരുതോങ്കരയിൽ കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ മഴയിൽ വീടിന്റെ മതിൽ തകർന്നു. മരുതോങ്കര ചപ്പാത്ത് നടയിൽ തോട്ടക്കാടിനടുത്ത് കുന്നേൽപറമ്പിൽ സുജേഷും ബന്ധുവായ കാർത്ത്യായനിയും താമസിക്കുന്ന വീടിന്റെ മതിലാണ് തകർന്നത്. വീടിന്റെ തറയുടെ സമീപം വരെയുള്ള ഭാഗവും ഇടിഞ്ഞു. പ്രദേശത്തെ രണ്ട് വീടുകളും കൂടി അപകട ഭീഷണിയിലാണ്.

അപകട സ്ഥലം ബി.ജെ.പി മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുധീഷ് മരുതേരീമ്മൽ, വൈസ് പ്രസിഡന്റ് നിഷാദ് പി.സി. മുള്ളൻകുന്ന്, സെക്രട്ടറി രാജൻ വി.പി. കോതോട്, സരുൺ വി.പി. കോതോട്, നിത്യാനന്ദകുമാർ, രാഹുൽ വി.പി, വിശ്വനാഥൻ പി.സി, അനീഷ് കെ.കെ, അശ്വിൻ പാലോറ, ലികേഷ് വി.ടി എന്നിവർ സന്ദർശിച്ചു.