പേരാമ്പ്ര: ജനകീയ ഡോക്ടറും ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റും സഹകാരിയുമായിരുന്ന ഡോ. പി.കെ.ചാക്കോയുടെ രണ്ടാം ചരമവാർഷിക ദിനം ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊവിഡ് പ്രതിരോധ ദിനമായി ആചരിച്ചു. പടത്തുകടവ് തിരുകുടുംബം ദേവാലയ സെമിത്തേരിയിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ഇ.ടി.സരീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. വിനോദൻ, രാജൻ മരുതേരി, എൻ.പി. വിജയൻ, പ്രകാശൻ കന്നാട്ടി, കെ.കെ. ലീല, പി.ടി.വിജയൻ, രാജൻ പുതിയേടത്ത്, റോജി ജോസഫ്, സന്തോഷ് കോശി, സി.കെ. രാഘവൻ, സുരേന്ദ്രൻ മുന്നൂറ്റംകണ്ടി എന്നിവർ പ്രസംഗിച്ചു.