online
നരിക്കുനി പന്നിക്കോട്ടൂർ ഗവ.എൽ.പി സ്‌കൂളിൽ ഒന്നാം തരത്തിൽ പ്രവേശനം നേടിയ പി.ടി.സ്വാബിർ അലി രക്ഷിതാക്കൾക്കൊപ്പം ഓൺലൈൻ ക്ലാസ് കേൾക്കുന്നു

നരിക്കുനി: ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെ ഓൺലൈൻ പഠനം ആരംഭിച്ച ആദ്യ ദിനം കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പഠിതാക്കളായി. ഓരോ ക്ലാസുകാർക്കും നിശ്ചയിച്ച സമയത്ത് ടി വി, കമ്പ്യൂട്ടർ, സ്മാട്ട് ഫോൺ എന്നിവയ്ക്കു മുന്നിൽ രക്ഷിതാക്കളും അനുസരണയുള്ള കുട്ടികളായെത്തി. ചിലർക്ക് 'സീനിയേഴ്സി'നെപോലെ സംശയം തീർത്തുകൊടുക്കേണ്ടതായും വന്നു. ഒരേ വീട്ടിൽ വ്യത്യസ്ത ക്ലാസുകാർ ഉണ്ടെങ്കിലും സമയക്രമം പ്രയാസമുണ്ടാക്കിയില്ലെന്നാണ് കുട്ടികളുടെ പ്രതികരണം. കുട്ടികളിൽ പലരും അദ്ധ്യാപകൻ പറയുന്ന കാര്യങ്ങൾ നോട്ട് ബുക്കിൽ ഗൗരവത്തോടെ എഴുതിയെടുക്കുന്ന കാഴ്ച കൗതുകമുണ്ടാക്കി. പാഠപുസ്തകം കിട്ടിയാൽ ഒത്തു നോക്കാൻ സൗകര്യമാണെന്നായിരുന്നു അവരുടെ മറുപടി. അതെസമയം നെറ്റ് കറങ്ങിക്കളിച്ചതിനാലും

വൈദ്യുതി പോയതിനാലും പഠനം മുടങ്ങിയവരും ധാരാളമുണ്ട്.