കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ കേരള ബാങ്ക് കൈത്താങ്ങാകുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് പറഞ്ഞു.
കേരള ബാങ്ക് കോഴിക്കോട് മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയോടൊപ്പം സാമൂഹ്യ സാമ്പത്തിക രംഗത്തെ മാറ്റത്തിനുള്ള ചവിട്ടു പടിയാണ് കേരളാ ബാങ്ക് രൂപീകരണ ഉദ്ദേശ്യം. ഭക്ഷ്യസുരക്ഷയിൽ കേരളത്തെ സ്വയംപര്യാപ്തമാക്കുന്നതിന് കേരള ബാങ്കിന്റെ ഇടപെടലുണ്ടാകുമെന്നും മെഹബൂബ് പറഞ്ഞു.
കൊവിഡ് നിബന്ധനകൾ പാലിച്ച് കോഴിക്കോട് ഇ.വി. കുമാരൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ഉദ്ഘാടന ചടങ്ങിൽ കേരള ബാങ്ക് കോഴിക്കോട് മേഖലാ ജനറൽ മാനേജർ കെ.പി. അജയകുമാർ അദ്ധ്യക്ഷനായിരുന്നു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർമാരായ പി. ബാലഗോപാലൻ, എം.പി. ഷിബു, കെ. കൃഷ്ണൻ, ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ.ടി. അനിൽകുമാർ, കെ.കെ. സജിത്ത് കുമാർ എന്നിവർ സംസാരിച്ചു.