കോഴിക്കോട്: ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ 4ന് ധർണ നടത്തും. അസംഘടിതമേഖലയ്ക്ക് പ്രത്യേക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.ആനി സ്വീറ്റിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫറൻസിൽ ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ.കൃഷ്ണൻ, ഒ.പി.ശങ്കരൻ, ഐ.എ.റപ്പായി, വി.പി.വർക്കി, പി.വി.തമ്പാൻ, മനോജ്‌ഗോപി, മലയിൽ കീഴ് ചന്ദ്രൻ നായർ, ബാലൻ കരുവാം കണ്ടി, എ.രാമചന്ദ്രൻ, പി.എം.റഷിദ്, പേരൂർ ശശി, കുനിയിൽ രവീന്ദ്രൻ, ഭാസ്‌കരൻ കൊഴക്കല്ലൂർ, പി.എം.നാണു, വി.വി.വിജയൻ, പി.ഉണ്ണികൃഷ്ണൻ, ജയചന്ദ്രൻ കരിയാട്, ജി.മണിയൻ, കെ.എ.ജലീൽ, ടി.എം.ജോസഫ് എന്നിവർ പ്രസംഗിച്ചു.