മുക്കം: എം.പി.വീരേന്ദ്രകുമാർ എം.പി യെ അനുസ്മരിച്ച് കാതിയോട് അങ്ങാടിയിൽ ചേർന്ന യോഗം മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. എ.എം .അഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇളമന ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ചേറ്റൂർ ബാലകൃഷ്ണൻ, ഒ.പി.അബ്ദുസലാം മൗലവി, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ലത്തീഫ് കാരക്കോടൻ, ജാബിർ പടനിലം, പി.ടി ദിലീപ് കുമാർ, പി.ടി.മുഹമ്മദ്, എൻ.അബ്ദുൽ സത്താർ, കെ.അസ്സയിൻ, ജയൻ കൊടുവള്ളി, സുബൈർ അമ്പലക്കണ്ടി, വിശ്വൻ വെള്ളലശ്ശേരി, അബൂബക്കർ, ബഷീർ, ഇളമന സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.