കുന്ദമംഗലം: കിണർവെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറിന്റെ സ്വിച്ച് ഓണാക്കുന്നതിനിടയിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കാരന്തുർ പാറ്റേൺ ഗ്രൗണ്ടിനടുത്ത് കുഴിമേൽത്താഴം കോയക്കുട്ടിയുടെ ഭാര്യ ആസിയ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ അടുക്കളയിൽ ഷോക്കേറ്റ് വീണ ഇവരെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: നിജിൽ, ജസീൽ. മരുമക്കൾ: ഹസ്‌ന, ഷഹാന.