ഇയ്യാട്: ശക്തമായ ഇടിമിന്നലേറ്റ് പൂർണഗർഭിണിയായ പശു ചത്തു. വെസ്റ്റ് ഇയ്യാട് കുതിരുമ്മൽ രാഘവന്റെ പശുവാണ് കഴിഞ്ഞ ദിവസം രാത്രി ചത്തത്. മൂന്നു നാലു ദിവസത്തിനിടയിൽ പ്രസവം പ്രതീക്ഷിക്കുകയായിരുന്നു വീട്ടുകാർ.
ഹൃദ്രോഗിയായ രാഘവന് മറ്റു ജോലിയ്ക്കൊന്നും പോകാൻ കഴിയാത്തതിനാൽ ഒരു വർഷം മുമ്പ് കെ. ഡി.സി ബാങ്കിൽ നിന്നു 50,000 രൂപ വായ്പയെടുത്ത് പശുവിനെ വാങ്ങിയതായിരുന്നു. ഇത് ചത്തതോടെ ഇവരുടെ ഏകവരുമാന മാർഗവും നിലച്ചു.
ഇടിമിന്നലിൽ തൊഴുത്തിനോടു ചേർന്നുള്ള മൂന്നു തെങ്ങുകളും നശിച്ചു. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.