മുക്കം: അഗസ്ത്യൻ മുഴി - കൈതപ്പൊയിൽ റോഡ് നിർമ്മാണത്തിൽ 13കോടിയുടെ അഴിമതി വ്യക്തമായ സാഹചര്യത്തിൽ ജോർജ് എം.തോമസ് എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മുക്കം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ. എയുടെ ഓഫീസിനു മുന്നിൽ ധർണ നടത്തി. മുക്കത്തെ ഓഫീസിനു മുന്നിൽ ഡി.സി.സി ജന.സെക്രട്ടറി സി.ജെ.ആന്റണി ഉദ്ഘാടനം ചെയ്തു. ബാബു പൈക്കാട്ടിൽ, എം.ടി. അഷ്റഫ്, ജോസ് പള്ളിക്കുന്നേൽ, കരീം പഴങ്കൽ എന്നിവർ പങ്കെടുത്തു. സഹീർ എരഞ്ഞോണ, ബോസ് ജേക്കബ്, വി.എൻ.ജംനാസ് , ടി.ടി. സുലൈമാൻ, സത്യൻ മുണ്ടയിൽ, നിഷാബ് മുല്ലോളി, സൂഫിയാൻ ചെറുവാടി, നജീബ് കൽപ്പൂർ, ജംഷിദ് ഒളകര, എം.മധു, സാദിഖ് കുറ്റിപ്പറമ്പ്, ഒ.കെ ബൈജു, എ.പി. ഷുക്കൂർ എന്നിവർ പ്രസംഗിച്ചു. അതേസമയം എം.എൽ.എയുടെ ഓഫീസിനു മുന്നിൽ നടത്തിയ സമര നാടകം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം തിരുവമ്പാടി ഏരിയാ കമ്മിറ്റി വ്യക്തമാക്കി. വില കുറഞ്ഞ ആരോപണങ്ങൾക്കു മുന്നിൽ പതറാതെ എം.എൽ.എയും സംസ്ഥാന സർക്കാരും മുന്നോട്ട് പോകുമെന്ന് ഏരിയാ സെക്രട്ടറി ടി. വിശ്വനാഥൻ പറഞ്ഞു.