കോഴിക്കോട്: ടെക്നോളജി സൊല്യൂഷൻസ് കമ്പനിയായ ലൈലാക് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട് സൈബർ പാർക്കിൽ പ്രവർത്തനം തുടങ്ങി. എളമരം കരീം എം.പി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ലൈലാക് സ്ഥാപക ഡയറക്ടർ കെ മിഥുൻ, സി.ഇ.ഒ ഷാഫി ബിൻ മീരാൻ, സൈബർ പാർക്ക് ജനറൽ മാനേജർ സി. നിരേഷ് എന്നിവർ പങ്കെടുത്തു. സൈബർപാർക്കിലെ സഹ്യ ഐ.ടി കെട്ടിടത്തിലെ 1900 ചതുരശ്ര അടി സ്ഥലത്താണ് ലൈലാക് ഇൻഫോടെക് പ്രവർത്തനമാരംഭിച്ചത്.