കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) പ്രിൻസിപ്പലായി ഡോ.സാബു കെ.തോമസ് ചുമതലയേറ്റു. മികച്ച അദ്ധ്യാപകനുള്ള പ്രൊഫ. എം.എം.ഗനി അവാർഡ്, സെന്റ് ബർക്ക്മാൻസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സുവോളജി വകുപ്പിൽ 1994 ലാണ് ജോലിയിൽ പ്രവേശിച്ചത്. ഗവേഷക ഗൈഡായ ഇദ്ദേഹത്തിനു കീഴിൽ ഇതിനകം 16 പേർ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ജേണലുകളിൽ 68 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.