കോഴിക്കോട്: ഓൺലൈൻ പഠനം പാവപ്പെട്ട കുട്ടികൾക്ക് നിഷേധിക്കരുതെന്നും എല്ലാവർക്കും ഉറപ്പാക്കണമെന്നും കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആദിവാസി -ഗോത്ര- പിന്നാക്ക വിഭാഗങ്ങൾ ,തീരദേശ പിന്നാക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം ലക്ഷക്കണക്കിന് കുട്ടികൾക്ക് യാതൊരു പഠന സംവിധാനവും ഇല്ലെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാണ്. എല്ലാകുട്ടികൾക്കും സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് പ്രധാന അദ്ധ്യാപകരാണെന്ന നിർദ്ദേശം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറലാണ്. മലയാളം ഇതര ഭാഷകളെ ടൈം ടേബിളിൽ ഉൾപ്പെടുത്തിയിട്ടില്ല .ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രത്യേക ക്ലാസും പരിഗണിച്ചിട്ടില്ലെന്ന് യോഗം ചൂണ്ടികാട്ടി.
ഓൺലൈൻ സംസ്ഥാന നേതൃ യോഗത്തിൽ പ്രസിഡന്റ് അബ്ദുല്ല വാവൂർ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കരീം പടുകുണ്ടിൽ സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി പി.കെ.അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ബശീർ ചെറിയാണ്ടി, പി.പി.മുഹമ്മദ്, എ.സി.അത്താവുള്ള , യൂസഫ് ചേലപ്പള്ളി, എം.അഹമ്മദ്, ഹമീദ് കൊമ്പത്ത്, പി.കെ.എം. ശഹീദ് ,കെ .എം .അബ്ദുള്ള ,പി .ടി. എം. ഷറഫുന്നിസ ,എം .എം .ജിജമോൻ ,.പി .വി. ഹുസൈൻ ,എം .എസ്. സിറാജ് , കല്ലൂർ മുഹമ്മദലി ,കെ. വി. ടി .മുസ്തഫ ,ടി .പി. ഗഫൂർ ,ഐ .ഹുസൈൻ ,ടി .എ .നിഷാദ് ,കെ. ലത്തീഫ് ,വി .എ .ഗഫൂർ എന്നിവർ പ്രസംഗിച്ചു .