azhiyur
ക്വാട്ടേഴ്‌സിലെ മലിനജലം ഓവുചാലിൽ ഒഴുക്കിവിട്ട നിലയിൽ

വടകര: മലിനജലം റോഡിലെ ഓവുചാലിലേക്ക് ഒഴുക്കിവിട്ടതിന് അഴിയൂർ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ മുംതാസ് ക്വാട്ടേഴ്സ് ഉടമയ്ക്കെതിരെ 5000 രൂപ പിഴചുമത്തി. പഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ചോമ്പാല എസ്.ഐ എൻ.അശോകൻ, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.ഉഷ, ജെ.എച്ച്.ഐ സി. എച്ച്.സജീവൻ, ജെ.പി.എച്ച് എൻ.നസ്റീന തുടങ്ങിയവർ പരിശോധനയ്ക്കെത്തി.