iringal
പയ്യോളി നഗരസഭയിലെ ചീര കൃഷി വിളവെടുപ്പ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങൽ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പയ്യോളി നഗരസഭ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടന്നു. ചീര കൃഷി വിളവെടുപ്പ് നഗരസഭ ചെയർപേഴ്‌സൺ വി.ടി.ഉഷയുടെ അദ്ധ്യക്ഷതയിൽ കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.വി.ചന്ദ്രൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സജിനി കോഴിപറമ്പത്ത്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷ വളപ്പിൽ, നഗരസഭ കൗൺസിലർമാരായ പി.എം.ഉഷ, കെ.കെ.വത്സല , സർഗാലയ സി .ഇ .ഒ പി. പി .ഭാസ്‌കരൻ, ഹോസ്പിറ്റാലിറ്റി മാനേജർ എം. ടി .സുരേഷ് ബാബു, റിട്ട.കൃഷി ഓഫീസർ സി. നാരായൺ എന്നിവർ പങ്കെടുത്തു. പയ്യോളി നഗരസഭയിൽ ആറ് ഡിവിഷനുകളിലെ പെരിങ്ങാട് , കോട്ടക്കുന്ന് , കൊളാവി, മൂരാട്, പാറക്കു താഴ, സർഗാലയ തുടങ്ങിയ സ്ഥലങ്ങളിലെ പത്ത് ഏക്കറോളം തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കിയാണ് പച്ചമുളക്, വെണ്ട, ചീര, പയർ, ചേന, മഞ്ഞൾ, ഇഞ്ചി, ഇളവൻ, മത്തൻ ,പപ്പായ , വഴുതിന തുടങ്ങിയവ കൃഷി ചെയ്യുന്നത്. സ്ത്രീകളുൾപ്പെടെ 50 ഓളം പേർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് കൃഷി പരിപാലനം.