കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കീരൻതോടിനു സമീപം താഴെ കോറോത്ത് അനിൽകുമാർ (52) നിര്യാതനായി. കൊയിലാണ്ടി സരൂണ ജ്വല്ലറി ജീവനക്കാരനായിരുന്നു. പരേതരായ കുട്ടിമോന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ജയസുധ. മക്കൾ: അർജുൻ (ദുബായ്), അഞ്ജന. സഹോദരങ്ങൾ: പ്രഭ, ബിന്ദു, ഗീത, പരേതനായ ശ്രീധരൻ. സഞ്ചയനം ശനിയാഴ്ച.