photo
പൂനൂർ പുഴയിൽ പൊട്ടിച്ചിട്ട പാറക്കല്ലുകൾ മാറ്റാത്ത നിലയിൽ

തലയാട്: പൂനൂർ പുഴയുടെ ഉത്ഭവ സ്ഥലത്ത് പൊട്ടിച്ചിട്ട പാറക്കല്ലുകൾ മാറ്റാത്തതിനാൽ പുഴ ഗതി മാറി ഒഴുകി ചീടിക്കുഴി പാലത്തിനു സമീപത്തെ വീടുകളിൽ വെള്ളം കയറി. പുഴ നവീകരണത്തിന്റെ ഭാഗമായി പനങ്ങാട് ഗ്രാമപഞ്ചായത്ത് അനുവദിച്ച മൂന്ന് ലക്ഷം രൂപയിലാണ് പാറപൊട്ടിക്കൽ തുടങ്ങിയത്. എന്നാൽ രണ്ടു ദിവസത്തെ പണിയെടുത്ത് കരാറുകാരൻ മുങ്ങിയതാണ് ജനങ്ങളെ ആശങ്കയിലാക്കിയത്. അതെസമയം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും എത്രയും വേഗം പുഴയിലെ കല്ലുകൾ നീക്കം ചെയ്യുമെന്നും പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉസ്മാൻ പറഞ്ഞു.