lockel-must
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താൻ എ.ഐ.വൈ.എഫ് നടത്തിയ ബിരിയാണി ചാലഞ്ച് ഫറോക്ക് സി.ഐ കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കടലുണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി ചാലഞ്ചുമായി എ.ഐ.വൈ.എഫ് ബേപ്പൂർ മണ്ഡലം കമ്മിറ്റി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ 1100 പാക്കറ്റ് ബിരിയാണിയാണ് പ്രവർത്തകർ എത്തിച്ചത്. മണ്ണൂർ സിപ്പെക്സ് ഓഡിറ്റോറിയത്തിലായിരുന്നു ബിരിയാണിയുടെ പാചകപ്പുര. ഫറോക്ക് സി.ഐ കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം പിലാക്കാട്ട് ഷൺമുഖൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനാ മുണ്ടേങ്ങാട്ട്, മുരളി മുണ്ടേങ്ങാട്ട് എന്നിവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി റിയാസ് അഹമ്മദ്, പ്രസിഡന്റ് അക്ഷയ് മുണ്ടേങ്ങാട്ട്, ഷനൂബ് പിലാക്കാട്ട്, രജീഷ് പുത്തഞ്ചേരി, കെ.എസ്.വിഷ്ണു എന്നിവർ നേതൃത്വം നൽകി.