പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എരവട്ടൂർ ഏരത്ത് മുക്കിലെ വടക്കേകണ്ടി അഷ്റഫിന്റെ വീടിന് മുകളിലേക്ക് കരിങ്കൽ ഭിത്തി തകർന്നു വീണു. ഇന്നലെ ഉച്ചയ്ക്കാണ് അപകടം. സമീപത്തെ
വീട്ടുമുറ്റത്തെ ഭിത്തിയാണ് തകർന്നത്. അഷ്റഫിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. ചുമരിനും കേടുപാടുകൾ സംഭവിച്ചു. അപകട ഭീഷണി കാരണം ഇരുവീട്ടുകാരും താമസം മാറ്റി.
..