പേരാമ്പ്ര: വളാഞ്ചേരിയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനി ദേവികയുടെ മരണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കെ.എസ്‌.യു എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധം കെ.എസ്‌.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ് ഉദ്ഘടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട, ആദിൽ മുണ്ടിയത്ത്, ഹരി പേരാമ്പ്ര, അമിത് രാജപുരം, അനുരാജ് വട്ടക്കണ്ടി, സങ്കീര്‍ത് ചേനോളി തുടങ്ങിയവർ പങ്കെടുത്തു.