കോഴിക്കോട്: ലോക്ക് ഡൗൺ ഇളവ് മറ്റെല്ലാ മേഖലകളിലും അനുവദിച്ചിരിക്കെ ആരാധനാലയങ്ങളും തുറക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ല്യാർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങൾ എട്ടു മുതൽ തുറക്കാമെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. ആ ദിശയിലുള്ള അനുമതി സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു കൂടിയുണ്ടാവണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടർന്നും പൂർണ പിന്തുണയുണ്ടാവുമെന്ന് നേതാക്കൾ വ്യക്തമാക്കി.