കോഴിക്കാട്: റേഷൻ കടകളിലൂടെയുള്ള മണ്ണെണ്ണയുടെ വില കേന്ദ്ര സർക്കാർ കുറച്ചതിനാൽ നോൺ സബ്സിഡി വാങ്ങാൻ സംസ്ഥാനം തയ്യാറാകണമെന്ന് റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആവശ്യപ്പെട്ടു.
ബി.പി.എൽ കാർഡിന് കേന്ദ്ര പദ്ധതി മുഖേന വിതരണം ചെയ്യുന്ന കടല അല്ലെങ്കിൽ പയർ, ഏപ്രിൽ, മേയ് മാസങ്ങളിൽ ലഭിച്ചില്ലെങ്കിൽ അതുകൂടി ഉൾപ്പെടുത്തി ജൂണിൽ മൂന്നു കിലോ വീതം വിതരണം ചെയ്യും. മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് സാധാരണ റേഷന് പുറമേ, കേന്ദ്ര പദ്ധതിപ്രകാരമുള്ള അരിയും പയറും ഈ മാസവും സൗജന്യമായി ലഭിക്കും. കേന്ദ്ര അരി 20ന് ശേഷം നൽകും.
വെള്ള, നീല കാർഡുകൾക്കുള്ള 15 രൂപയുടെ 10 കിലോ സ്‌പെഷ്യൽ അരി ഏഴ് മുതൽ വിതരണം ചെയ്യുമെന്നും ബേബിച്ചൻ മുക്കാടൻ പറഞ്ഞു.