കോഴിക്കോട്: കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി സ്‌പെഷ്യൽ ട്രെയിൻ വൈകാതെ ആരംഭിക്കും. ഇപ്പോൾ കോഴിക്കോട് നിന്നാണ് സർവീസ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 4.50 ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 2.25 ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി സ്‌പെഷ്യൽ ട്രെയിൻ ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചയ്‌ക്ക് 2.45ന് പുറപ്പെട്ട് അർദ്ധരാത്രി 12.20ന് കണ്ണൂരിലെത്തും.