കോഴിക്കോട് : നാട്ടിലേക്ക് മടങ്ങാൻ നിർവാഹമില്ലാതെ വലയുന്ന പ്രവാസി മലയാളികളോടുള്ള കേന്ദ്ര- കേരള സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് ഇന്ന് നിയമലംഘന സമരം സംഘടിപ്പിക്കും.

ദുരിതത്തിലകപ്പെട്ട പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കുകയും വേണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ടു.