കൊടിയത്തൂർ: ചുളളിക്കാപറമ്പിലെ രാജേഷിന്റെ പമ്പിംഗ് മോട്ടോർ റിപ്പയർ കടയിൽ മോഷണം. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. രണ്ട് ലക്ഷത്തോളം രൂപയുടെ ചെമ്പ് കമ്പി മോഷ്ടിച്ചു. രാജേഷ് മുക്കം പൊലീസിൽ പരാതി നൽകി. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.