chanel
വടകര ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ ഓൺലൈൻ ക്ളാസുകളുടെ സംപ്രേക്ഷണം വീഡിയോ കോൺഫറൻസിലൂടെ കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

വടകര: വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുന്നതിന് ഇന്റർനെറ്റ്, ടി.വി സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് വടകര ബ്ളോക്ക് പഞ്ചായത്ത് ഡിജിറ്റൽ കോൺഫറൻസ് ഹാളിൽ ഓൺലൈൻ ക്ളാസുകളുടെ സംപ്രേക്ഷണം ആരംഭിച്ചു. കെ.മുരളീധരൻ എം.പി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. രജിത, ബ്ളോക്ക് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.