img202006
തോട്ടുമുക്കം സന്നദ്ധ സേനയുടെ ലോഗോ പ്രകാശനം മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ ജയപ്രകാശ് നിർവഹിക്കുന്നു

മുക്കം: ദുരന്ത നിവാരണത്തിനായി തോട്ടുമുക്കത്ത് സന്നദ്ധ പ്രവർത്തകരുടെ സേന രൂപീകരിച്ചു. തോട്ടുമുക്കം ഹൈസ്കൂളിൽ ചേർന്ന യോഗം മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്തംഗം കെ.സി. നാടികുട്ടി അദ്ധ്യക്ഷത വഹിച്ചു. സന്നദ്ധ സേനയുടെ ലോഗോ പ്രകാശനവും സന്നദ്ധ പ്രവർത്തകനായ ബോസിനെ ആദരിക്കലും നടത്തി. സന്തോഷ് സെബാസ്റ്റ്യനെ ക്യാപ്റ്റനായും കെ.സി സുബിനെ വൈസ് ക്യാപ്റ്റനായും തെരെഞ്ഞെടുത്തു. തോമസ് മുണ്ടമ്പ്ലാക്കൽ, റഫീഖ് തോട്ടുമുക്കം, സി.എൻ.വിശ്വൻ, പി.കെ. സജിത്ത്, ഷറഫുദ്ദീൻ മൈസൂർപറ്റ എന്നിവർ പ്രസംഗിച്ചു.