പയ്യോളി: ജനവാസകേന്ദ്രത്തിലൂടെ കടന്നു പോകുന്ന നിർദ്ദിഷ്ട അതിവേഗ റെയിൽ പാതയുടെ കാര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവിലെ അലൈൻമെൻറ് പ്രകാരം പയ്യോളിയിലെയും മൂടാടിയിലെയും തിക്കോടിയിലെയും ജനവാസമേഖലകളിലൂടെയാണ് റെയിൽപാത കടന്നുപോവുക. ഗൂഗിൾ സർവേ വഴി രണ്ട് തവണ വരുത്തിയ മാറ്റം ചിലരുടെ താത്പര്യപ്രകാരമാണെന്നും പുതിയ സർവേ അനുസരിച്ച് നിരവധി കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുമെന്നും കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ഓൺലൈൻ യോഗം ഡി. സി. സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, പടന്നയിൽ പ്രഭാകരൻ, പുത്തൂക്കാട്ട് രാമകൃഷ്ണൻ, പി.കെ ഗംഗാധരൻ, ഇ.കെ ശീതൾ രാജ്, കെ.ടി. വിനോദർ ,ഏഞ്ഞിലാടി അഹമ്മദ്, നിധിൻ പൂഴിയിൽ,എൻ സി സജീർ സംസാരിച്ചു, ടി.എം ബാബു സ്വാഗതവും കായിരികണ്ടി അൻവർ നന്ദിയും പറഞ്ഞു