cake
കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സി.ഐ കെ.സി.സുഭാഷ് ബാബു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നാടിന് കാവലായി നിന്ന പൊലീസ്, അഗ്നിശമന സേന എന്നിവർക്ക് ബേക്ക് അസോസിയേഷൻ കേരള മധുര സൽക്കാരം നൽകി. കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിൽ പെട്ട കൊയിലാണ്ടി സ്റ്റേഷൻ, സി.ഐ ഓഫീസ്, ട്രാഫിക് സ്റ്റേഷൻ, പയ്യോളി പൊലീസ് സ്റ്റേഷൻ, ക്രൈം ബ്രാഞ്ച് ഓഫീസ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, കാപ്പാട് പൊലീസ് സ്റ്റേഷൻ, കൊയിലാണ്ടി ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ കേക്ക് മുറിച്ചു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സി.ഐ കെ.സി.സുഭാഷ് ബാബു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബേക്ക് ജില്ലാ സെക്രട്ടറി ടി.പി.ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ കെ.കെ .രാജേഷ് കുമാർ, സ്മാർട്ട് ടീം സംസ്ഥാന ഡയറക്ടർ റാഷിക് തൂണേരി, കെ.നാഫി, അൻവർ ഫേമസ്, നിധീഷ് ഷൈനിംഗ്, ഫിറോസ് ബേക്ക്‌ഹോം, പി.എം.മനോജ്, മനീഷ്, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.