ksrtc

കോഴിക്കോട്: ഇന്നലെ പുനഃരാരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ അന്തർ ജില്ലാ സർവീസുകളിൽ യാത്രക്കാർ കുറവ്. യാത്രക്കാർ ഇതേത്തുടർന്ന് ഇന്ന് മുതൽ സർവീസുകൾ വെട്ടിക്കുറച്ചേക്കും. ഇന്നലെ 33 സർവീസുകളാണ് കോഴിക്കോട് ഡിപ്പോയിൽ നിന്ന് നടത്തിയത്.

കണ്ണൂർ, മലപ്പുറത്തെ പെരിന്തൽമണ്ണ, കുറ്റിപ്പുറം, വയനാട്ടിലെ കല്പറ്റ, മാനന്തവാടി തുടങ്ങിയ ഡിപ്പോകളിലേക്കാണ് സർവീസ് നടത്തിയത്. ഹോട്ട് സ്‌പോട്ടായ സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്താൻ വയനാട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. എല്ലാ സീറ്റുകളിലും യാത്രക്കാരെ കയറ്റാൻ അനുമതി ലഭിച്ചെങ്കിലും ആളുകൾ കുറവായിരുന്നു.

തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി തയ്യാറായിരുന്നു. ഇതിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. യാത്രക്കാരുടെ തിരക്കനുസരിച്ച് എത്ര സർവീസുകൾ നടത്തണമെന്ന കാര്യം ഇന്ന് തീരുമാനിക്കും.