കോഴിക്കോട്: കൊവിഡ് വ്യവസ്ഥ ലംഘിച്ച് യാത്രക്കാരെ കുത്തി നിറച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് ജില്ലാ കളക്ടർ സാംബശിവറാവു കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴരയോടെ കോഴിക്കോട് - കണ്ണൂർ റോഡിൽ വെസ്റ്റ് ഹിൽ കനകാലയ ബാങ്കിന് സമീപത്തുവച്ചാണ് ബസ് പിടികൂടിയത്. ഇരട്ടിയിലധികം യാത്രക്കാരുമായി കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന ബസ് കളക്ടറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വഴിയിലായ യാത്രക്കാരെ കെ.എസ്. ആർ.ടി.സിയിൽ കയറ്റി വിട്ടതിനുശേഷമാണ് കളക്ടർ പോയത്.