കോഴിക്കോട്: തൊണ്ടയാട് മലാപറമ്പ് ബൈപ്പാസിൽ അനധികൃതമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് നോർത്ത് മണ്ഡലം കമ്മിറ്റി ഡെപ്യൂട്ടി കളക്ടർ റോഷ്നി നാരായണന് പരാതി നൽകി. ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ പുത്തൂർ മഠം, മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോളി , സുരേഷ് മായനാട്, പി.പ്രജിത്ത് എന്നിവർ പരാതി നൽകാനെത്തി.