photo
ടി.കെ.ജോസ് തടത്തിൽ

ബാലുശ്ശേരി: തലയാട്ടെ പ്രമുഖ വ്യാപാരിയും കർഷക നേതാവും പൊതുപ്രവർത്തകനുമായ ടി.കെ.ജോസ് തടത്തിൽ (68) നിര്യാതനായി.

കേരള കോൺഗ്രസ് എം ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 9ന് തലയാട് സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ.

വ്യാപാരി വ്യവസായി തലയാട് യൂണിറ്റ് പ്രസിഡന്റ്, ബാലുശ്ശേരി ബി.ഡി.സി ചെയർമാൻ, കോഴിക്കോട് ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, എഫ്.ആർ.എഫ് ജില്ലാ ചെയർമാൻ, സംസ്ഥാന കമ്മിറ്റി അംഗം, സംയുക്ത കർഷക സംരക്ഷണ സമിതി ജില്ലാ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മേഴ്സി (കൂരാച്ചുണ്ട് ഞെഴുകുംകാട്ടിൽ കുടുംബാംഗം). മക്കൾ: ഷെല്ലി (തടത്തിൽ റബ്ബേഴ്സ്, കൂരാച്ചുണ്ട്), ഷെയ്‌സ് (തലയാട്ട് ടിമ്പേഴ്സ്, തലയാട് ഫ്യൂവൽസ് ), ഷൈൻ (ബംഗളൂരു).

മരുമക്കൾ: ഷിജി ഇടശേരി കൂടരഞ്ഞി, ബിജി കണ്ണംപള്ളിൽ പുന്നംചിറ, ലിസ പുതുപ്പറമ്പിൽ കാഞ്ഞിരപ്പള്ളി.