കോഴിക്കോട്: സ്വകാര്യ ബസ് ചാർജ് തൽക്കാലം കൂട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
ലോക്ക് ഡൗൺ നിയന്ത്രണമുണ്ടായിരുന്നപ്പോൾ വർദ്ധിപ്പിച്ച ചാർജ്, കൂടുതൽ ഇളവ് വന്നശേഷവും തുടരണമെന്ന് പറയുന്നതിൽ യുക്തിയില്ല.
ബസ്സുടമകൾക്ക് പഴയതുപോലെ കളക്‌ഷൻ ലഭിക്കുന്നുണ്ടെന്ന ധാരണയൊന്നുമില്ല. കെ.എസ്.ആർ.ടി.സി ബസുകളിലും യാത്രക്കാർ കുറവാണ്. രണ്ടാഴ്ചയ്ക്കിടയിൽ നഷ്ടം ഏഴു കോടി രൂപയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വകാര്യ ബസുടമകൾ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.